ഞങ്ങളെക്കുറിച്ച്
സിവില്‍ സര്‍വ്വീസ് ജനോപകാരപ്രദവും സേവനസന്നദ്ധവും ആയിരിക്കണമെന്ന ബഹു. മുഖ്യമന്ത്രിയുടെ വീക്ഷണമാണ് ഇന്ന് നിലവിലുള്ള പൊതുജനപരാതി പരിഹാര സംവിധാനത്തിന് തുടക്കം കുറിച്ചത്. മുഖ്യമന്ത്രിക്ക് ലഭിക്കുന്ന പരാതികള്‍ കൈകാര്യം ചെയ്യാന്‍ സമാന്തരമായ നിരവധി സംവിധാനങ്ങള്‍ നിലനിന്നിരുന്നു. എന്നാല്‍ ഇവയൊന്നും തന്നെ ഫലപ്രദമായിരുന്നില്ല. മറ്റ് സംസ്ഥാനങ്ങളില്‍ ഐ.ടി. അധിഷ്ഠിതമായ പരാതിപരിഹാര സംവിധാനങ്ങള്‍ വര്‍ഷങ്ങള്‍ക്കുമുന്‍പു തന്നെ നിലവില്‍ വരുകയും ഏറെ മുന്നോട്ട് പോകുകയും ചെയ്തിരുന്നു. ഒന്നാം പിണറായി സര്‍ക്കാര്‍ 2016 മെയ് 25-ന് അധികാരമേല്‍ക്കുമ്പോള്‍ നിലനിന്നിരുന്ന സമാന്തര പരാതിപരിഹാര സംവിധാനങ്ങള്‍ സംയോജിപ്പിച്ചാണ് ഇന്ന് രാജ്യത്തിന് തന്നെ മാതൃകയായിട്ടുള്ള സി.എം.ഒ.പോര്‍ട്ടലിന് രൂപം നല്‍കിയത്. കൂടുതല്‍ അറിയുക
അപേക്ഷിക്കേണ്ട വിധം ?
സാക്ഷ്യപത്രങ്ങൾ
ഫലപ്രദവും സുതാര്യവുമായ പരാതി പരിഹാരത്തിനായി പൊതുജനങ്ങളിൽ നിന്ന് ലഭിച്ച സാക്ഷ്യപത്രങ്ങൾ.
സാക്ഷ്യപത്രങ്ങൾ കാണുക

