EN

നിരാകരണം


മുഖ്യമന്ത്രിയുടെ പോതുജന പരാതി പരിഹാര സംവിധാനവും ദുരിതാശ്വാസ നിധിയും സംബന്ധിച്ച പോര്‍ട്ടലാണിത്. ഈ പോർട്ടലിന്റെ ഉടമസ്ഥാവകാശം മുഖ്യമന്ത്രിയുടെ കമ്പ്യൂട്ടര്‍ സെല്ലിനാണ്. ഈ പോർട്ടൽ വികസിപ്പിച്ചത് സി-ഡിറ്റാണ്. ഈ പോർട്ടൽ വഴി പൊതുജനങ്ങൾക്ക് പരാതിയും ദുരിതാശ്വാസ നിധിക്കുള്ള അപേക്ഷയും ഓണ്‍ലൈന്‍ ആയി തന്നെ നല്‍കാം. കൂടാതെ അതിന്റെ തല്‍സ്ഥിതിയും ചാര്‍ജ് ഓഫീസറുടെ വിവരങ്ങളും അറിയാം . വിവിധ സർക്കാർ വകുപ്പുകൾ, പൊതുമേഖല സ്ഥാപങ്ങൾ, കമ്മീഷനുകൾ, ബോർഡുകൾ മറ്റ് സ്ഥാപങ്ങളെ ഉള്‍പ്പെടുത്തിയാണ് ഈ പോർട്ടലിലെ വിവരങ്ങൾ ഉൾക്കൊള്ളിച്ചിരിക്കുന്നത്.

ഈ പോർട്ടലിൽ ദൃശ്യമാകുന്ന തെറ്റ്-കുറ്റങ്ങൾ ഞങ്ങളുടെ ശ്രദ്ധയിൽപ്പെടുത്താൻ താൽപ്പര്യപ്പെടുന്നു, അതോടൊപ്പം ഈ വെബ് പോർട്ടൽ കൂടുതൽ കാര്യക്ഷമമാകാനുള്ള മറ്റ് നിർദ്ദേശങ്ങളും ഞങ്ങൾ സ്വാഗതം ചെയ്യുന്നു.