
ജനങ്ങളുടെ പ്രശ്നങ്ങളും പരാതികളും നേരിട്ട് കേൾക്കുന്നതിനും പരിഹാരം കാണുന്നതിനുമായി സാന്ത്വനസ്പർശം പരാതി പരിഹാര അദാലത്ത് മന്ത്രിമാരുടെ നേതൃത്വത്തിൽ ഫെബ്രുവരി 1 മുതൽ 18 വരെ എല്ലാ ജില്ലകളിലും സംഘടിപ്പിക്കുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നുള്ള ധനസഹായത്തിനുള്ള അപേക്ഷകളും അദാലത്തിൽ പരിഗണിക്കുന്നതാണ്. ഓരോ ജില്ലയിലും അദാലത്തിലേക്കുള്ള പരാതികൾ സ്വീകരിക്കുന്നതും അദാലത്ത് സംഘടിപ്പിക്കുന്നതുമായ തീയതികൾ സംബന്ധിച്ച വിവരങ്ങൾ ചുവടെ ചേർക്കുന്നു.
ജില്ല | പരാതി സ്വീകരിക്കുന്ന തീയതി | അദാലത്ത് നടക്കുന്ന തീയതി |
കണ്ണൂർ, തൃശ്ശൂർ, ആലപ്പുഴ, കൊല്ലം, കോഴിക്കോട് | ജനുവരി 24 ഉച്ച മുതൽ 29 ന് വൈകീട്ട് വരെ. | ഫെബ്രുവരി 1,2,4 |
കാസറഗോഡ്, മലപ്പുറം, പാലക്കാട്, തിരുവനന്തപുരം | ജനുവരി 27 ഉച്ച മുതൽ ഫെബ്രുവരി 2ന് വൈകീട്ട് വരെ | ഫെബ്രുവരി 8,9, 11 |
പത്തനംതിട്ട, കോട്ടയം, എറണാകുളം, വയനാട്, ഇടുക്കി | ഫെബ്രുവരി 3 ഉച്ചമുതൽ 9ന് വൈകീട്ട് വരെ. | ഫെബ്രുവരി 15, 16, 18 |

പരാതിയുടെ ഓരോ നീക്കവും SMS മുഖേന പരാതിക്കാരന് ലഭ്യമാക്കും.പരാതി തീർപ്പാക്കുമ്പോൾ മറുപടിയും ലഭിക്കും.